Posted On
date_range Updated On
date_range മാധ്യമപ്രവർത്തകൻ ശ്രീലങ്കയിൽ മുതലയുടെ കടിയേറ്റ് മരിച്ചു
കൊളംബോ: ബ്രിട്ടീഷ് യുവ മാധ്യമപ്രവർത്തകൻ ശ്രീലങ്കയിൽ മുതലയുടെ കടിയേറ്റ് മരിച്ചു. ഫിനാൻഷ്യൽ ടൈംസിലെ പോൾ മെക്ക്ലീനാണ് ലങ്കയിൽ ദാരുണമായി മരിച്ചത്. വിനോദയാത്രക്ക് ശ്രീലങ്കയിൽ എത്തിയതായിരുന്നു 25കാരനായ േപാൾ. ശ്രീലങ്കയിലെ കിഴക്കൻ പ്രദേശമായ പനാമ ഗ്രാമത്തിലാണ് സംഭവം.
കൂട്ടുകാരോടൊപ്പം ഇവിടത്തെ വെള്ളക്കെട്ട് സന്ദർശിച്ച പോളിനെ വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിയോടെ കാണാതാവുകയായിരുന്നു. പിന്നീട് മുതലയുടെ കടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തി. വെള്ളക്കെട്ടിൽ മുതലകൾ വരാറുള്ളത് പതിവാണെന്ന് ഗ്രാമവാസികൾ പറഞ്ഞു. രണ്ടുവർഷം മുമ്പാണ് പോൾ ഫിനാൻഷ്യൽ ടൈംസിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.