ദക്ഷിണ കൊറിയ: പാര്‍കിന്‍െറ സഹായിയെ കോടതിയില്‍ ഹാജരാക്കി

സോള്‍: പുറത്താക്കപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് പാര്‍ക് ജി യോണിന്‍െറ പ്രധാന സഹായി ഷോയി സൂണ്‍ സിലിനെ കോടതിയില്‍ ഹാജരാക്കി.
രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയുടെ കാരണക്കാരിയായി വിലയിരുത്തപ്പെടുന്ന ഇവര്‍ തന്‍െറ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ കോടതിയില്‍ നിഷേധിച്ചു.

തന്‍െറ ബന്ധങ്ങള്‍ ഉപയോഗിച്ച് വന്‍കിട കമ്പനികളോട് രണ്ട് സന്നദ്ധ സംഘടനകള്‍ക്ക് സംഭാവന നേടിയെടുത്ത് വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗപ്പെടുത്തിയതായാണ് പ്രോസിക്യൂഷന്‍ വാദം. ഈ കേസിനെ തുടര്‍ന്നാണ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് പാര്‍ക് ജി യോണ്‍ പുറത്താക്കപ്പെടുന്നത്. കോടതിയില്‍ ഹാജരാകാന്‍ ഷോയിക്ക് നിര്‍ദേശമുണ്ടായിരുന്നില്ളെങ്കിലും തന്‍െറ ഭാഗം പറയാന്‍ സ്വയം സന്നദ്ധയായാണ് ഹാജരായത്.
കഴിഞ്ഞ ഒക്ടോബറിന് ശേഷം ആദ്യമായാണ് ഷോയി പൊതു വേദിയില്‍ പ്രത്യക്ഷപ്പെടുന്നത്.

ഉണ്ടായ പ്രശ്നങ്ങളില്‍ ക്ഷമചോദിച്ച അവര്‍, വിചാരണയില്‍ വിശ്വാസമുണ്ടെന്ന് പറഞ്ഞു. ഈ മാസം തുടക്കത്തില്‍ നടന്ന പ്രാഥമിക അന്വേഷണത്തില്‍ ഷോയി കുറ്റക്കാരിയാണെന്ന് പാര്‍ലമെന്‍ററി സമിതി കണ്ടത്തെി യിരുന്നു.

Tags:    
News Summary - Choi Soon-sil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.