ബെയ്ജിങ്: മതപരമായ പ്രതിമകളുടെ നിർമാണം ക്രമപ്പെടുത്താൻ ചൈനീസ് സർക്കാർ പ്രവിശ്യ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി. ബുദ്ധ, താവോയിസ്റ്റ് മതാനുയായികളുടെ കേമ്പാളവത്കരണം തടയുകയെന്ന ലക്ഷ്യത്തോടെയാണ് കമ്യൂണിസ്റ്റ് സർക്കാറിെൻറ നീക്കമെന്ന് ഒൗദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബുദ്ധിസവും താവോയിസവും സർക്കാറിെൻറ അംഗീകാരത്തോടെയാണ് ചൈനയിൽ പ്രവർത്തിക്കുന്നത്. ചൈനയിൽ വിപ്ലവം അരങ്ങേറിയ 1966-77 വർഷങ്ങളിൽ ഇരു മതങ്ങളുടെയും നിരവധി ക്ഷേത്രങ്ങൾ തകർക്കപ്പെട്ടിരുന്നു. പുതിയ മതസ്തൂപങ്ങളുടെ നിർമാണം ഒഴിവാക്കാനും ക്രമവത്കരിക്കാനുമാണ് യുനൈറ്റഡ് ഫ്രണ്ട് വർക്ക് ഡിപ്പാർട്മെൻറ് (യു.എഫ്.ഡബ്ല്യു.ഡി) വെള്ളിയാഴ്ച പ്രാദേശിക സർക്കാറുകൾക്ക് നിർദേശം നൽകിയത്.
ബുദ്ധ, താവോയിസ മതങ്ങളുടെ ശിൽപങ്ങളും സ്തൂപങ്ങളും ചൈനയിലുടനീളം ദൃശ്യമാണ്. ബുദ്ധമതത്തിന് ചൈനയിൽ 20 കോടി അനുയായികളുണ്ടെന്നാണ് കണക്ക്. 33,500 ബുദ്ധിസ്റ്റ് ക്ഷേത്രങ്ങളും 9000 താവോയിസ്റ്റ് ക്ഷേത്രങ്ങളുമുണ്ട്.
ഷി ജിൻ പിങ് അധികാരമേറ്റയുടൻ മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രതിമകൾ ഒഴിവാക്കാനുള്ള തീരുമാനം സർക്കാർ മതങ്ങൾക്ക് എതിരായതുകൊണ്ടല്ലെന്നും മതത്തെ വാണിജ്യവത്കരിക്കുന്നതിന് എതിരായിട്ടാണെന്നുമാണ് ഒൗദ്യോഗിക വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.