മോദിയുടെ ‘തീ​വ്രവാദ ഫാക്​ടറി’ പരാമർശം: പാകിസ്​താനെ പിന്തുണച്ച്​ ചൈന

ബെയ്​ജിങ്​: ‘തീവ്രവാദം കയറ്റി അയക്കുന്ന ഫാക്​ടറിയാണ്​ ഇസ്​ലാമാബാദ്​’ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്​താവനയിൽ പാകിസ്​താനെ പിന്തുണച്ച്​ ചൈന. തീവ്രവാദ​ത്തിനെതിരെ പോരാടുന്നതിന്​ പാകിസ്​താൻ പിന്തുണ നൽകുകയാണ്​ വേണ്ടതെന്ന്​ ചൈനീസ്​ വിദേശകാര്യ മ​ന്ത്രാലയ വക്താവ്​ അറിയിച്ചു. തീവ്രവാദമെന്നത്​ എല്ലാ ​രാജ്യങ്ങൾക്കും ശത്രുതന്നെയാണ്​. തീവ്രവാദം തുടച്ചുനീക്കുന്നതിന്​ അന്തരാഷ്​ട്ര സമൂഹം ഒരുമയോടെ പ്രവർത്തിക്കണം. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ അന്തരാഷ്​ട്ര സമൂഹം പാകിസ്​താനുമായി സഹകരിക്കുകയും പിന്തുണക്കുകയും വേണം’- ചൈനീസ്​ വിദേശകാര്യ വക്താവ്​ ഹുവ ചുനിയിങ്​ പറഞ്ഞു.

 ഇന്ത്യയും പാകിസ്​താനുമടക്കും എട്ട്​ രാജ്യങ്ങൾ അംഗമായുള്ള ഷാങ്​ഹായ്​ കോർപറേഷൻ ഒാഗനൈസേഷ​​​​െൻറ( എസ്​.സി.ഒ) വാർഷികയോഗത്തിൽ തീവ്രവാദം മുഖ്യ അജണ്ടയായി കൊണ്ടുവരുന്ന സൂചനയും ചൈന നൽകിയിട്ടുണ്ട്​. എസ്​.സി.ഒയിൽ വിദേശമന്ത്രിമാരുടെ യോഗത്തിൽ തീവ്രവാദത്തിനെതിരായ സഹകരണം എന്നത്​ പ്രധാന അജണ്ടയാകുമെന്ന്​ വിശ്വസിക്കുന്നുവെന്നും ഹുവ ചുനിയിങ്​ പറഞ്ഞു.

ലണ്ടനിൽ നടന്ന ചടങ്ങിലാണ്​ മോദി പാകിസ്​താനെതിരെ തീവ്രവാദ ഫാക്​ടറി പരാമർശം നടത്തിയത്​. തീവ്രവാദം കയറ്റി അയക്കാനുള്ള ഫാക്​ടറി നടത്തി ത​​​​െൻറ രാജ്യത്തെ ജനങ്ങളെ ആക്രമിക്കുകയാണെന്നും നേരിട്ട്​ യുദ്ധം ചെയ്യാൻ കഴിവില്ലാത്തതുകൊണ്ട്​ പിറകിൽ നിന്ന്​ ആക്രമിക്കുകയാണെന്നുമാണ്​ മോദി പറഞ്ഞത്​. പാകിസ്​താ​ന്​ അതേ നാണയത്തിൽ മറുപടി നൽകാൻ ഇന്ത്യക്ക്​ അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇൗ പരാമർശങ്ങളോടാണ്​ ചൈന പ്രതികരിച്ചത്​. 
 

Tags:    
News Summary - China defends Pakistan against Modi’s ‘terror export factory’ remark- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.