Posted On
date_range Updated On
date_range നേപ്പാളിൽ ബോംബ് സ്ഫോടനത്തിൽ നാല് കുട്ടികൾ കൊല്ലപ്പെട്ടു
കാഠ്മണ്ഡു: മധ്യപടിഞ്ഞാറൻ നേപ്പാളിൽ വ്യാഴാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തിൽ നാല് കുട്ടികൾ കൊല്ലപ്പെട്ടു. ഒരുകാലത്ത് മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായിരുന്ന റോൽപ ജില്ലയിലെ ത്രിവേണി ഗ്രാമത്തിലാണ് സംഭവം. അഞ്ച്, 11, 13, 14 പ്രായത്തിലുള്ള കുട്ടികളാണ് മരിച്ചതെന്ന് ഡിവൈ.എസ്.പി നവരാജ് പെഖ്റേൽ അറിയിച്ചു.
സൈന്യത്തെ അപായപ്പെടുത്താൻ ജില്ലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ബോംബുകളിലും കുഴിബോംബുകളിലും പെട്ട ചിലത് ഇപ്പോഴും സജീവമാണെന്നാണ് സൂചന. അത്തരത്തിലുള്ള ബോംബുകൾ നിർവീര്യമാക്കാൻ ബോംബ് സ്ക്വാഡ് പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.