Posted On
date_range Updated On
date_range അഴിമതിക്കേസിൽ ഖാലിദ സിയക്ക് ജാമ്യം
ധാക്ക: അഴിമതിക്കേസിൽ അഞ്ചുവർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയക്ക് സുപ്രീംകോടതി ജാമ്യമനുവദിച്ചു. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് 72കാരിക്ക് ജാമ്യം നൽകണമെന്ന ഹൈകോടതി ഉത്തരവ് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.
ഹൈകോടതി ഉത്തരവിനെതിരെ അഴിമതിവിരുദ്ധ സമിതി നൽകിയ അപ്പീൽ തള്ളിയായിരുന്നു സുപ്രീംകോടതി വിധി. സിയ ഒാർഫനേജ് ട്രസ്റ്റിെൻറ പേരിൽ ശേഖരിച്ച 2.1 കോടി ടാക്ക വ്യക്തിപരമായി കൈവശപ്പെടുത്തിയെന്ന കേസിലാണ് വിചാരണക്കോടതി ഇൗവർഷം ഫെബ്രുവരിയിൽ ഖാലിദക്ക് അഞ്ചു വർഷം തടവ് വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.