Posted On
date_range Updated On
date_range അഫ്ഗാനിൽ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു
കാബൂൾ: യു.എസ്-അഫ്ഗാൻ സേനകൾ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ 12 പേർ കൊല്ലപ്പെട്ടു. 10 കുട്ടികളും രണ്ടു സ്ത്രീകളുമാണ് കൊല്ലപ്പെട്ടതെന്ന് യു.എൻ വൃത്തങ്ങൾ അറിയിച്ചു. വർദക് പ്രവിശ്യയിലെ വീടിനുനേരെ രാത്രിയാണ് ആക്രമണമുണ്ടായത്. താലിബാനെ ലക്ഷ്യംവെച്ചാണ് ആക്രമണം നടന്നത്.
ആക്രമണത്തിൽ മറ്റു മൂന്നു വീടുകളും തകർന്നിട്ടുണ്ട്. ഭീകരരെ ലക്ഷ്യംവെച്ച് ആക്രമണം നടത്തിയതായി യു.എസ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. സിവിലിയന്മാർ ആക്രമണത്തിൽ കൊല്ലപ്പെട്ടത് യു.എസ് സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.