ഇന്ത്യന്‍ ആക്രമണത്തില്‍ ഏഴു സൈനികര്‍ കൊല്ലപ്പെട്ടെന്ന് പാകിസ്താന്‍

ഇസ്ലാമാബാദ്: നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യത്തിന്‍െറ ആക്രമണത്തില്‍ ഏഴു സൈനികര്‍ കൊല്ലപ്പെട്ടതായി പാകിസ്താന്‍. ഞായറാഴ്ച രാത്രി ഭീംബര്‍ സെക്ടറില്‍ ഇന്ത്യന്‍ സൈന്യത്തിന്‍െറ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് പാകിസ്താന്‍ സൈന്യം പുറത്തുവിട്ട പ്രസ്താനവയില്‍ പറഞ്ഞു. ഇതിനെതിരെ ഫലപ്രദമായരീതിയില്‍ തിരിച്ചടിച്ചതായും പാക് സൈന്യം വ്യക്തമാക്കി. ഇന്ത്യന്‍ ഹൈകമീഷണര്‍ ഗൗതം ബാംബവാലെയെ പാക് സര്‍ക്കാര്‍ വിളിച്ചുവരുത്തി ആക്രമണത്തില്‍ പ്രതിഷേധിക്കുകയും ചെയ്തു. അതേസമയം, സംഭവത്തെക്കുറിച്ച് ഇന്ത്യന്‍ സൈന്യമോ സര്‍ക്കാറോ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ആക്രമണത്തിനെതിരെ ശക്തമായ പ്രതികരണവുമായി പാക് പ്രധാനമന്ത്രി നവാസ് ശരീഫ് രംഗത്തത്തെി. തങ്ങളുടെ പ്രദേശത്ത് ഏതുതരത്തിലുള്ള ആക്രമണങ്ങളെയും പ്രതിരോധിക്കാന്‍ പാകിസ്താന്‍ പൂര്‍ണസജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. നിയന്ത്രണരേഖയിലെ ഇന്ത്യയുടെ വെടിനിര്‍ത്തല്‍ ലംഘനം തികച്ചും അപലപനീയമാണ്. അടുത്തദിവസങ്ങളിലായി ഇന്ത്യന്‍ സൈന്യം പലതവണയായി നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നു. ഇത് വെച്ചുപൊറുപ്പിക്കാനാവില്ല -പ്രസ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്മെന്‍റ് പുറത്തുവിട്ട പ്രസ്താവനയില്‍ നവാസ് ശരീഫ് വ്യക്തമാക്കി. ജമ്മു-കശ്മീരിലെ മനുഷ്യാവകാശലംഘനങ്ങള്‍ മറച്ചുവെക്കാനാണ് ഇന്ത്യ ഇടക്കിടെ പാകിസ്താനെതിരെ ആക്രമണം നടത്തുന്നതെന്നും പാക് പ്രധാനമന്ത്രി ആരോപിച്ചു.
പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്, പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് എന്നിവരും നിയന്ത്രണരേഖയിലെ ആക്രമണത്തെ അപലപിച്ചു. ഇന്ത്യയുടെ ആക്രമണത്തിനെതിരെ പാക് സൈന്യം ഫലപ്രദമായരീതിയില്‍ തിരിച്ചടിക്കുമെന്ന് സൈനികമേധാവി ജനറല്‍ റഹീല്‍ ശരീഫ് പറഞ്ഞു. റാവല്‍പിണ്ടിക്കടുത്ത ജലും മേഖലയില്‍ കൊല്ലപ്പെട്ട സൈനികരുടെ സംസ്കാരചടങ്ങില്‍ പങ്കെടുത്തശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ, കശ്മീരിലെ നൗഗം സെക്ടറില്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദിയെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഇയാളില്‍നിന്ന് ആയുധം കണ്ടെടുത്തതായി സൈനിക വക്താവ് അറിയിച്ചു.

News Summary - 7 Pakistani soldiers killed at LoC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.