Posted On
date_range Updated On
date_range ഇറാഖില്‍ ഐ.എസ് ചാവേര്‍ പൊട്ടിത്തെറിച്ച് ആറു മരണം
ബഗ്ദാദ്: ഇറാഖി തലസ്ഥാനമായ ബഗ്ദാദിലെ ഇസ്കാന്‍ മേഖലയില്‍ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടതായി ഇറാഖ് സുരക്ഷാ വക്താവ് അറിയിച്ചു. 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. വടക്കന്‍ നഗരമായ തിക്രീതില്‍ രണ്ടു ദിവസം മുമ്പ് തോക്കും ബോംബും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഐ.എസിന്‍െറ അധീനതയിലുള്ള മൂസില്‍ നഗരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഇറാഖി സേന. 2014ല്‍ ഐ.എസ് പിടിച്ചെടുത്ത പല നഗരങ്ങളും സൈന്യം തിരിച്ചുപിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.