പാക് സൈനിക മേധാവികള്‍ യോഗം ചേര്‍ന്നു

ഇസ്ലാമാബാദ്: റാവല്‍പിണ്ടിയില്‍ നടന്ന പാക് സൈനിക തലവന്മാരുടെ യോഗത്തില്‍ രാജ്യത്തിന്‍െറ ബാഹ്യ-ആന്തരിക സുരക്ഷയും സൈന്യത്തിന്‍െറ പ്രവര്‍ത്തനങ്ങളുടെ തയാറെടുപ്പുംസൈനിക തലവന്‍ ജനറല്‍ റഹീല്‍ ശരീഫ് വിലയിരുത്തി. രാജ്യത്തിന്‍െറ അടിയന്തര സുരക്ഷാക്രമീകരണങ്ങള്‍ സൈന്യം നിരീക്ഷിച്ചുവരുകയാണെന്ന് ശരീഫ് അറിയിച്ചു.

കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ തിരിച്ചടിക്കാനുള്ള സാധ്യത നിലനില്‍ക്കെയാണ് നടപടി. രാജ്യത്തിന്‍െറ സ്ഥിരതയെയും  പരമാധികാരത്തെയും ബാധിക്കുന്ന പദ്ധതികളെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.