നവാസ് ശരീഫും സഹോദരങ്ങളും പാകിസ്താനെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന്

ലാഹോര്‍: പ്രധാനമന്ത്രി നവാസ് ശരീഫും സഹോദരങ്ങളും 300ലേറെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പഞ്ചാബ് പ്രവിശ്യയിലെ പഞ്ചസാരമില്ലുകളില്‍ തൊഴില്‍ നല്‍കിയതു വഴി പാകിസ്താനെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് പാക് പണ്ഡിതന്‍ താഹിറുല്‍ ഖദ്രി ആരോപിച്ചു. അതേസമയം, ഈ അവകാശവാദം ശരീഫ് ഗ്രൂപ് ഇന്‍ഡസ്ട്രീസ് തള്ളിയിരുന്നു. അവരുടെ താല്‍പര്യം  എന്താണെന്ന് വ്യക്തമാണ്. 300ല്‍ 50 പേരുടെ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ തയാറാണെന്നും ഖദ്രി വെല്ലുവിളിച്ചു.

അവാമി തഹ്രീകിന്‍െറ തലവനായ ഇദ്ദേഹം കാനഡയിലാണ് കഴിയുന്നത്. ഈ തൊഴിലാളികളില്‍ ഐ.ടി വിദഗ്ധരും എന്‍ജിനീയര്‍മാരും ടെക്നീഷ്യന്മാരും ഉണ്ട്. ഇവരെ സുരക്ഷാപരിശോധനകളില്‍നിന്ന് ഒഴിവാക്കുന്നു. ശരീഫിനെ ഇന്ത്യന്‍ ഏജന്‍െറന്ന് വിശേഷിപ്പിച്ച ഖദ്രി അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് പാക്സൈന്യത്തോട് ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.