സിംഗപ്പൂര്‍ എയര്‍ലൈന്‍സിലും സാംസങ് ഗാലക്സി നോട്ട് 7 ന് വിലക്ക്

സിംഗപ്പൂര്‍ സിറ്റി: സുരക്ഷയുടെ ഭാഗമായിചില വിമാനക്കമ്പനികള്‍ സാംസങ് ഗാലക്സി 7 ഫോണ്‍ ഉപയോഗം നിരോധിച്ചതിനു പിന്നാലെ സിംഗപ്പൂര്‍ എയര്‍ലൈന്‍സും വിലക്കേര്‍പ്പെടുത്തി. ഉപയോഗിക്കുമ്പോഴും ചാര്‍ജ് ചെയ്യുമ്പോഴും പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സിംഗപ്പൂര്‍ എയലൈന്‍സിന്‍െറ എല്ലാ വിമാനങ്ങളിലും ഗാലക്സി നോട്ട് 7 നിരോധിച്ചു.

നേരത്തെ അമേരിക്ക, ജപ്പാന്‍, ആസ്ട്രേലിയ, അബൂദബി ഇത്തിഹാദ് വിമാനങ്ങളില്‍ ഉപയോഗം വിലക്കിയിരുന്നു. സുരക്ഷാ പരിശോധന കഴിഞ്ഞ ബാഗേജുകളില്‍ സാംസങ് നോട്ട് 7 സൂക്ഷിക്കുന്നതും അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ കര്‍ശനമായി നിരോധിച്ചിരുന്നു.

 ദക്ഷിണ കൊറിയയിലെ ഉപഭോക്താക്കളോട് ഗാലക്സി നോട്ട് 7 ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കാന്‍ സാംസങ് കമ്പനി ആവശ്യപ്പെട്ടു. തീപിടിത്തത്തിനു കാരണമാകുന്നതിനാല്‍ ആഗോളതലത്തില്‍ നോട്ട് 7 സീരീസ് ഫോണുകള്‍ തിരിച്ചുവിളിക്കുന്നതിന്‍െറ ഭാഗമായാണിത്. ഇത്തരത്തില്‍ 36ല്‍പരം പരാതികള്‍ ലഭിച്ചിട്ടുണ്ട്. ബാറ്ററി ചാര്‍ജ് ചെയ്യുമ്പോഴാണ് അപകടമുണ്ടായതെന്നാണ് പരാതികളില്‍ കൂടുതല്‍.കൊറിയയിലെ ഉപഭോക്താക്കള്‍ക്ക് താല്‍ക്കാലിക ഉപയോഗത്തിനായി തയാറാക്കിയ ഫോണുകള്‍ കമ്പനിയുടെ ഒൗട്ട്ലെറ്റുകളില്‍ നിന്നു സ്വീകരിക്കാവുന്നതാണെന്നും പുതിയ ബാറ്ററിയോടു കൂടിയ ഫോണുകളുടെ വിതരണം ഈമാസം 19ന് ആരംഭിക്കുമെന്നും വെബ്സൈറ്റില്‍ സാംസങ് കമ്പനി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.