കശ്മീര്‍ പ്രശ്നം പരിഹരിക്കാതെ അഫ്ഗാന്‍സമാധാനം സാധ്യമല്ളെന്ന് പാകിസ്താന്‍

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയം പരിഹരിക്കാതെ അഫ്ഗാനിസ്താനില്‍ സമാധാനം സ്ഥാപിക്കാന്‍ സാധ്യമല്ളെന്ന് പാകിസ്താന്‍. ഇതാദ്യമായാണ് പാകിസ്താന്‍ ഇത്തരമൊരു വാദം ഉയര്‍ത്തുന്നത്.
സമാധാനം ഇരു മേഖലകളിലും അനിവാര്യമാണെന്നും രണ്ടിനെയും വേര്‍തിരിച്ച് കാണുക അസാധ്യമാണെന്നും പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ നയതന്ത്ര പ്രതിനിധി പറഞ്ഞു.
‘കാബൂളിലേക്കുള്ള സമാധാനത്തിന്‍െറ വഴി ആരംഭിക്കുന്നത് ഒരര്‍ഥത്തില്‍ കശ്മീരിലാണ്. സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതിനെ വേര്‍തിരിച്ച് കാണുക സാധ്യമല്ല. ഒരു വിഭാഗത്തെമാത്രം മാറ്റിനിര്‍ത്തുക സാധ്യമല്ല. കാബൂളില്‍ സമാധാനം സ്ഥാപിച്ച് കശ്മീര്‍ സംഘര്‍ഷത്തില്‍ തുടരട്ടെ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. പക്ഷേ, അത് സംഭവിക്കാന്‍ പോകുന്നില്ല,’ ശരീഫിന്‍െറ കശ്മീരിലെ നയതന്ത്ര പ്രതിനിധിയായ മുശാഹിദ് ഹുസൈന്‍ സഈദ് പറഞ്ഞു.
‘ദക്ഷിണേഷ്യയിലെ പ്രധാനവിഷയം കശ്മീരാണ്. അത് പരിഹരിക്കാതെ മേഖലയില്‍ സമാധാനം സ്ഥാപിക്കുക സാധ്യമല്ല. അത് ഒരു അന്താരാഷ്ട്ര വിഷയമാണ്, ആഭ്യന്തര വിഷയമല്ല’ -മുശാഹിദ് തുടര്‍ന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.