ജപ്പാനിൽ വിമാന എന്‍ജിന് തീ പിടിച്ചു; 300ഓളം യാത്രക്കാരെ ഒഴിപ്പിച്ചു

ടോക്യോ: ജപ്പാനില്‍ പറക്കാനിരുന്ന വിമാനത്തിന് തീപിടിച്ചു. ജീവനക്കാരുടെയും വിമാനത്താവള അധികൃതരുടെയും അവസരോചിതമായ ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി. സംഭവം നടക്കുമ്പോള്‍ വിമാനത്തില്‍ 302 യാത്രക്കാരും 17 ജീവനക്കാരുമുണ്ടായിരുന്നു. ഏതാനും പേര്‍ക്ക് നിസ്സാര പരിക്കേറ്റതൊഴിച്ചാല്‍, അപകടമൊന്നും സംഭവിച്ചില്ല. വെള്ളിയാഴ്ച ടോക്യോവിലെ ഹനേദ വിമാനത്താവളത്തില്‍നിന്ന് ദക്ഷിണ കൊറിയയിലെ ഗിംപോയിലേക്ക് പുറപ്പെടാനിരുന്ന കൊറിയന്‍ എയര്‍ ബോയിങ് 777  വിമാനത്തിന്‍െറ എന്‍ജിനാണ് തീപിടിച്ചത്. വിമാനച്ചിറകിന്‍െറ അടിഭാഗത്തുനിന്നും പുക ഉയരുന്നത് കണ്ടപ്പോഴാണ് അപകടം മനസ്സിലായത്. ഉടന്‍തന്നെ, യാത്രക്കാരെ വിമാനത്തില്‍നിന്ന് ഇറക്കാനുള്ള സൗകര്യമൊരുക്കി. 20ലധികം ഫയര്‍ എന്‍ജിനുകളും സ്ഥലത്തത്തെിച്ചു. യാത്രക്കാര്‍ മുഴുവനും സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം, വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു. ഇതുകാരണം, വെള്ളിയാഴ്ച ഉച്ചക്കുശേഷം, മാത്രം 200ഓളം വിമാനങ്ങളാണ് റദ്ദാക്കിയത്. ഏകദേശം അരലക്ഷം പേരുടെ യാത്രയും മുടങ്ങി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.