റമദാന്‍ കഴിയും വരെ മസ്ജിദുല്‍ അഖ്സയില്‍ പ്രവേശം മുസ്ലിങ്ങള്‍ക്ക് മാത്രമാക്കി

ജറൂസലം: റമദാന്‍ മാസം അവസാനിക്കുന്നതുവരെ മസ്ജിദുല്‍ അ ഖ്്സയില്‍ പ്രവേശം മുസ്ലിംകള്‍ക്ക് മാത്രമാക്കി ചുരുക്കി. ഇസ്രായേല്‍ പൊലീസും പ്രാര്‍ഥനക്കത്തെുന്നവരും തമ്മില്‍ രണ്ടുദിവസമായി തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഇസ്രായേല്‍ അധികൃതരാണ് നടപടി സ്വീകരിച്ചത്.
ഇതോടെ റമദാന്‍ കഴിയുന്നതുവരെ ജൂതര്‍ക്കും മറ്റു സന്ദര്‍ശകര്‍ക്കും പള്ളിയില്‍ പ്രവേശിക്കാനാവില്ല. റമദാന്‍ അവസാന പത്ത് ദിവസം മുസ്ലിംകള്‍ക്ക് മാത്രമാണ് നേരത്തേ തന്നെ പ്രവേശം നല്‍കിയിരുന്നത്. എന്നാല്‍, ഈ വര്‍ഷം ജൂതര്‍ക്ക് പള്ളിയില്‍ പ്രവേശം നല്‍കിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
ഞായറാഴ്ചയുണ്ടായ സംഘര്‍ഷങ്ങളില്‍ ഏഴ് ഫലസ്തീന്‍ യുവാക്കള്‍ക്ക് പരിക്കേറ്റതായി റെഡ് ക്രസന്‍റ് പ്രവര്‍ത്തകരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ പലര്‍ക്കും പൊലീസിന്‍െറ ക്രൂരമായ മര്‍ദനമാണ് ഏറ്റതെന്നും റെഡ് ക്രസന്‍റ് അറിയിച്ചു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.