ദാദാബ് അഭയാര്‍ഥികേന്ദ്രം സോമാലിയ ഏറ്റെടുത്തേക്കും നൈറോബി: ലോകത്തെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പാ

 കെനിയയിലെ ദാദാബ് സോമാലിയ ഏറ്റെടുത്തേക്കും. സോമാലിയ പ്രസിഡന്‍റ് ഹസന്‍ ശൈഖ് മഹ്മൂദും കെനിയന്‍ പ്രസിഡന്‍റ് ഉഹ്റു കെനിയാത്തയും തമ്മില്‍ നൈറോബിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. സാമ്പത്തിക പ്രതിസന്ധിയും സുരക്ഷാകാരണങ്ങളുംമൂലം  ദാദാബ് അടച്ചുപൂട്ടുമെന്ന് കെനിയ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇവിടെയുള്ള അഭയാര്‍ഥികളെ പൂര്‍ണമായും ഏറ്റെടുക്കുമെന്ന് ശൈഖ് മഹ്മൂദ് അറിയിച്ചു. 1991ല്‍ തുറന്ന ദാദാബില്‍ ആറു ലക്ഷത്തിലധികം അഭയാര്‍ഥികളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.