ഒരുമിച്ച് ബോയിങ് വിമാനം പറത്തി പാക് സഹോദരിമാര്‍ ചരിത്രത്തിലേക്ക്

കറാച്ചി: സഹോദരിമാരായ മറിയം മസൂദും ഇറം മസൂദും ഒരുമിച്ച് ബോയിങ് വിമാനം പറത്തിയത് ചരിത്രത്തിലേക്കായിരുന്നു. ലോകത്ത് ആദ്യമായാണ് സഹോദരിമാര്‍ ബോയിങ്-777 എയര്‍ക്രാഫ്റ്റ് ഒരേ സമയത്ത് പറത്തുന്നത്. വിമാനത്തിലെ ജൂനിയര്‍ പൈലറ്റുമാരാണ് ഇരുവരും.

ആദ്യം രണ്ട് വിമാനങ്ങളില്‍ ജോലി ചെയ്തിരുന്ന ഇരുവരും പിന്നീട് ഒന്നിക്കുകയായിരുന്നുവെന്ന് പാകിസ്താന്‍ ഇന്‍റര്‍നാഷനല്‍ എയര്‍ലൈന്‍സ് വക്താവ് ദന്യാല്‍ ഗീലാനി പറഞ്ഞു. സഹോദരിമാര്‍ ഒരുമിച്ച് ബോയിങ് വിമാനം പറത്തുന്നത് ചരിത്രത്തിലാദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെയാണ് ഇറം മസൂദ് ബോയിങ് വിമാനത്തിലത്തെിയത്. അതാണ് പിന്നീട് ചരിത്രത്തിലേക്കുള്ള വഴി നിര്‍ണയിച്ചതും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.