പാക് ജമാഅത്ത് നേതാവിന്‍െറ വാഹനവ്യൂഹത്തിനു നേരെ ആക്രമണം; മൂന്നുപേര്‍ കൊല്ലപ്പെട്ടു

പെഷാവര്‍: പാകിസ്താന്‍ ജമാഅത്ത് നേതാവിന്‍െറ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പൊലീസുകാരടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഖൈബര്‍-പക്തൂണ്‍ഖ്വ പ്രവിശ്യയിലെ നഗരത്തിലാണ് ജമാഅത്ത് നേതാവ് ശാദ് നാസ് ഖാന്‍െറ വാഹനവ്യൂഹത്തിനുനേരെ ആക്രമണമുണ്ടായത്. തോക്കുധാരികള്‍ വാഹനത്തിനുനേരെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.

ഖാന്‍െറ സഹോദരന്‍ സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു. അക്രമികളെ നേരിടുന്നതിനിടെയാണ് പൊലീസുകാര്‍ കൊല്ലപ്പെട്ടത്. ആയുധധാരികള്‍ നദിയില്‍ ചാടി രക്ഷപ്പെട്ടു. സഹോദരനുമായുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.