ഐ.എസിന് ബംഗ്ളാദേശ് തീവ്രവാദികളുമായി ബന്ധമുണ്ട് –ജോണ്‍ കെറി

ധാക്ക: ഐ.എസും ബംഗ്ളാദേശിലെ തീവ്രവാദികളും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖയുണ്ടെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ഏകദിന സന്ദര്‍ശനത്തിനായി ബംഗ്ളാദേശിലത്തെിയതായിരുന്നു അദ്ദേഹം. ലോകത്ത് എട്ടു സംഘങ്ങളുമായി ഐ.എസിന് ബന്ധമുണ്ട്, അതിലൊന്ന് ദക്ഷിണേഷ്യയിലാണെന്നും അദ്ദേഹം പറഞ്ഞു.

അവര്‍ ചില വിഷയങ്ങളില്‍ പരസ്പരം സഹകരിക്കുന്നുണ്ട്. ഇക്കാര്യം ഞങ്ങള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ തര്‍ക്കമില്ളെന്നും പ്രധാനമന്ത്രി ശൈഖ് ഹസീന, വിദേശകാര്യ മന്ത്രി എ.എച്ച്. മഹ്മൂദ് അലി എന്നിവരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഐ.എസിന് സ്വാധീനമില്ളെന്ന് നിരന്തരം നിഷേധിച്ച ഹസീന ഭരണകൂടത്തിന് വലിയ തിരിച്ചടിയാണ് കെറിയുടെ ഈ പ്രസ്താവന.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.