13 മന്ത്രിമാരെ ഉള്‍പ്പെടുത്തി നേപ്പാളില്‍ മന്ത്രിസഭ വിപുലീകരിച്ചു

കാഠ്മണ്ഡു: പ്രധാന സഖ്യകക്ഷിയായ നേപ്പാളി കോണ്‍ഗ്രസിലെ 13 പേരെ കൂടി ഉള്‍പ്പെടുത്തി നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡ മന്ത്രിസഭ വിപുലീകരിച്ചു. വിപുലീകരണത്തോടെ മന്ത്രിമാരുടെ എണ്ണം 31 ആയി.  നേപ്പാള്‍ പ്രസിഡന്‍റ് വിദ്യ ദേവി ബണ്ഡാരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രകാശ് ശരണ്‍ മഹത് (വിദേശകാര്യം), ബാല്‍ കൃഷ്ണ കാന്ത് (പ്രതിരോധം), സിത ദേവി യാദവ് (സമാധാനവും പുനര്‍നിര്‍മാണവും), ജീവന്‍ ബഹാദൂര്‍ ഷാഹി (സംസ്കാരം, വിനോദസഞ്ചാരം, വ്യോമയാനം) തുടങ്ങിയവരാണ് മന്ത്രിമാര്‍.

നേരത്തേ തന്നെ നേപ്പാള്‍ കോണ്‍ഗ്രസിലെ ബിമലേന്ദ്ര നിധി ഉപ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി പദവികളുമായും രമേഷ് ലേഖക് അടിസ്ഥാനസൗകര്യ വികസന -ഗതാഗത മന്ത്രിയുമായും മന്ത്രിസഭയിലുണ്ട്. 2009ല്‍ ചുരുങ്ങിയ കാലം അധികാരത്തിലിരുന്ന പ്രചണ്ഡ രണ്ടാം വട്ടം പ്രധാനമന്ത്രിയായത് ആഗസ്റ്റ് നാലിനാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യൂനിഫൈഡ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) ചെയര്‍മാന്‍ കെ.പി. ശര്‍മ ഓലിയാണ് പ്രചണ്ഡയുടെ മുന്‍ഗാമി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.