ജോര്‍ഡനില്‍ ഭരണഘടന പരിഷ്കരിച്ചു

അമ്മാന്‍: അബ്ദുല്ലാ രാജാവിന് കൂടുതല്‍ അധികാരം നല്‍കുന്നതിനായി പാര്‍ലമെന്‍റില്‍ ഭരണഘടനാ ഭേദഗതി പാസാക്കി.
ഇതോടെ സുപ്രീംകോടതി തലവനെയും സെനറ്റ് അംഗങ്ങളെയും നിയമിക്കാനുള്ള അധികാരം രാജാവിനാണ്. അതോടൊപ്പം  കിരീടാവകാശിയെയും രാജപ്രതിനിധിയെയും നിയമിക്കാനും അധികാരമുണ്ട്.  

ഭേദഗതി വരുന്നതിനു മുമ്പ് രാജാവിന് പ്രധാനമന്ത്രിയെ നിയമിക്കാനുള്ള അധികാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ .
142നെതിരെ 123 വോട്ടുകള്‍ക്കാണ് പാര്‍ലമെന്‍റില്‍ ഭരണഘടനാ ഭേദഗതി പാസാക്കിയതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി പെട്ര റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്‍റില്‍ 150 എം.പിമാരാണുള്ളത്. 2015ലും സമാനതരത്തിലുള്ള ഭരണഘടനാഭേദഗതി പാസാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.