Posted On
date_range Updated On
date_range നേപ്പാളില്‍ അഞ്ച് ഇന്ത്യന്‍ പൊലീസുകാര്‍ അറസ്റ്റില്‍
കാഠ്മണ്ഡു: കേസ് അന്വേഷണത്തിനായി നേപ്പാളിലത്തെിയ ഇന്ത്യന്‍ പൊലീസ് സംഘം അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്. ഇന്‍സ്പെക്ടറടക്കം അഞ്ച് പൊലീസുകാരെ ഇന്നലെ സംഗോണില്‍ വെച്ച് നേപ്പാള്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അടുത്തിടെ പഞ്ചാബില്‍ നടന്ന ഡോക്ടറുടെ കൊലപാതകവുമായി ബന്ധമുള്ള പ്രതിയെ തിരഞ്ഞാണ് ഇവിടെ എത്തിയതെന്ന് പൊലീസുകാര്‍ പറഞ്ഞു. എന്നാല്‍ ഇവര്‍ ഒൗദ്യോഗിക യൂണിഫോമിലായിരുന്നില്ല നേപ്പാളില്‍ പ്രവേശിച്ചത്. ഇവരുടെ പക്കലുണ്ടായിരുന്ന കൈത്തോക്ക്, എ.കെ47, വെടിയുണ്ടകള്‍ തുടങ്ങിയവ നേപ്പാള്‍ പൊലീസ് പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.