മ്യാന്മറില്‍ 63 രാഷ്ട്രീയതടവുകാരെ വിട്ടയച്ചു

യാംഗോന്‍: മ്യാന്മറില്‍ പരമ്പരാഗത പുതുവര്‍ഷദിനത്തില്‍ 63 രാഷ്ട്രീയത്തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി പ്രസിഡന്‍റ് ടിന്‍ ജോയുടെ ‘നല്ല തുടക്കം’.
പതിറ്റാണ്ടുകളോളം അധികാരത്തിലിരുന്ന സൈനിക ഭരണകൂടം ജയിലിലടച്ച രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പിനുമുമ്പ് നല്‍കിയ ഉറപ്പ് പ്രയോഗത്തില്‍ വരുത്തുന്നതിന്‍െറ ഭാഗമായാണ് നടപടി.


83 പേരെ മോചിപ്പിക്കുമെന്ന് നേരത്തേ അറിയിപ്പുണ്ടായിരുന്നുവെങ്കിലും വിവിധ ജയിലുകളില്‍ കഴിഞ്ഞ 63 രാഷ്ട്രീയത്തടവുകാരുടെ മോചനമാണ് സ്ഥിരീകരിച്ചത്.
മ്യാന്മറില്‍ രണ്ടാഴ്ച നീളുന്ന പുതുവര്‍ഷാഘോഷങ്ങള്‍ക്ക് ഏപ്രില്‍ മധ്യത്തിലാണ് തുടക്കമാവുന്നത്. ഭരണകക്ഷിയായ ദേശീയ ജനാധിപത്യസഖ്യം (എന്‍.എല്‍.ഡി) അംഗങ്ങളായ നിരവധിപേര്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. ഇവരുള്‍പ്പെടെ 200ഓളം പേര്‍ക്കെതിരായ കുറ്റം ഈ മാസാദ്യത്തില്‍ അധികൃതര്‍ ഒഴിവാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.