Posted On
date_range Updated On
date_range ഇംപീച്ച്മെന്‍റിനു പിന്നില്‍ വൈസ് പ്രസിഡന്‍െറന്ന് ദില്‍മ റൂസഫ്
റിയോ ഡെ ജനീറോ: ജനകീയ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതിനു പിന്നില്‍ വൈസ് പ്രസിഡന്‍റ് മൈക്കല്‍ ടൈമറാണെന്ന് പ്രസിഡന്‍റ് ദില്‍മ റൂസഫ്. അതിന്‍െറ ഭാഗമാണ് തനിക്കെതിരെയുള്ള ഇംപീച്ച്മെന്‍റ് നടപടികളുമെന്ന് അവര്‍ ആരോപിച്ചു. ബ്രസീലിലെ ആദ്യ വനിതാ പ്രസിഡന്‍റായ തനിക്കുനേരെ ഇംപീച്ച്മെന്‍റിനായുള്ള വോട്ടെടുപ്പില്‍ ശക്തമായ പ്രചാരണങ്ങളാണ് നടന്നത്. ജനാധിപത്യത്തെ മാനിക്കാതെ നിയമം ലംഘിച്ച് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ദില്‍മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.