ബീഗം ഹസ്രത് മഹലിന് ഇന്ത്യയുടെ പ്രണാമം

കാഠ്മണ്ഡു: ഈസ്റ്റിന്ത്യാ കമ്പനിയുടെ അധിനിവേശത്തിനെതിരെ പൊരുതിയ അവധ് നാട്ടുരാജ്യത്തെ രാജ്ഞിയായിരുന്ന ബീഗം ഹസ്രത് മഹലിന് ഇന്ത്യയുടെ പ്രണാമം. കാഠ്മണ്ഡുവിലുള്ള അവരുടെ ഖബറിന് മുകളില്‍ ഇന്ത്യന്‍ അംബാസഡര്‍ രഞ്ജിത് റേ റീത്ത് അര്‍പ്പിച്ചു. ഏവര്‍ക്കും പ്രചോദനമായ അവരെ രാജ്യം ബഹുമാനാദരങ്ങളോടെ സ്മരിക്കുന്നതായി അദ്ദേഹം പറഞ്ഞു. 

കമ്പനി സേന അവധിലെ പള്ളികളും ക്ഷേത്രങ്ങളും തകര്‍ത്തതാണ് അവര്‍ക്കെതിരെ പടനയിക്കാന്‍ ഹസ്രത് മഹലിനെ പ്രേരിപ്പിച്ചത്. തന്‍െറ സേനാധിപതിയായിരുന്ന രാജാ ജയിലാല്‍ സിങ്ങിനൊപ്പമായിരുന്നു അവരുടെ പോരാട്ടം. കുറഞ്ഞ നാളുകള്‍കൊണ്ട് ലഖ്നോ തന്‍െറ അധീനതയിലാക്കാന്‍ ഹസ്രത് മഹലിനായി. തുടര്‍ന്ന് മകന്‍ ബ്രിജിസ് ഖദ്റയെയായിരുന്നു അവധിലെ ഭരണച്ചുമതല ഏല്‍പിച്ചിരുന്നത്.

എന്നാല്‍, ബ്രിട്ടീഷുകാര്‍ ലഖ്നോയും അവധും കീഴടക്കിയപ്പോള്‍ അവര്‍ക്ക് മകനോടൊപ്പം കാഠ്മണ്ഡുവില്‍ അഭയം പ്രാപിക്കേണ്ടി വന്നു. 1897 ഏപ്രില്‍ ഏഴിന് അവിടെ വെച്ച് മരിച്ചു. ഹസ്രത് മഹലിന്‍െറ ഖബറിന്‍െറ സംരക്ഷണത്തിന് എല്ലാ സഹായങ്ങളും നല്‍കാന്‍ ഇന്ത്യ തയാറാണെന്ന് രഞ്ജിത് റേ ചടങ്ങില്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.