പാകിസ്താനില്‍ നാലു താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു


ലാഹോര്‍: കിഴക്കന്‍ പാകിസ്താനിലെ പ്രാന്തപ്രദേശങ്ങളില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. മേഖലയില്‍ നിരോധിത തഹ്രീകെ താലിബാന്‍ സംഘം തമ്പടിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് രക്ഷാസേന തിരച്ചില്‍ നടത്തുകയായിരുന്നു. രാജ്യത്തെ പ്രമുഖരെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ലക്ഷ്യംവെച്ച് ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നു സംഘമെന്ന് പഞ്ചാബ് പൊലീസ് പറഞ്ഞു. തിരച്ചില്‍ തുടരുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.