Posted On
date_range Updated On
date_range റനില്‍ വിക്രമസിംഗെ ചൈനയില്‍
ബെയ്ജിങ്: ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലത്തെി. സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമാണ് ഇരുരാജ്യങ്ങളും കല്‍പിക്കുന്നത്.
ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ വായ്പയെടുക്കുന്നതിനാണ് ഏറെ താല്‍പര്യം കാണിച്ചത്. എന്നാല്‍, ചൈനയില്‍ നിക്ഷേപത്തിനുള്ള സാധ്യതയാണ് വിക്രമസിംഗെ നോക്കുന്നത്.
ചൈനയുമായി കൂടുതല്‍ മെച്ചപ്പെട്ട വാണിജ്യബന്ധമാണ് ശ്രീലങ്ക ആഗ്രഹിക്കുന്നത്. ചൈനയുടെ പങ്കാളിത്തത്തോടെയുള്ള പോര്‍ട്സിറ്റി നിര്‍മാണം പൂര്‍ത്തിയായാല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാമെന്നാണ് ശ്രീലങ്കയുടെ കണക്കുകൂട്ടല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.