Posted On
date_range Updated On
date_range ചൈനയിലെ മണ്ണിടിച്ചിലിൽ 25 മരണം
ബെയ്ജിങ്: കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലില്‍ 25 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥരീകരണം. വെള്ളിയാഴ്ച രാത്രിയാണ് ചൈനയിലെ ലിഡോങ് ഗ്രാമത്തിൽ ദുരന്തമുണ്ടായത്. കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിൽ 30ഓളം വീടുകൾ മണ്ണിനടിയിലായിരുന്നു. പ്രദേശത്ത് രണ്ടായിരത്തോളം പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നിരവധി പേരെ രക്ഷിക്കാനായി എങ്കിലും കുറേപ്പേരെ കാണാതായിട്ടുമുണ്ട്. ഭവനരഹിതരായ മുന്നൂറോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.