മ്യാന്‍മര്‍: അധികാരം കൈമാറുമെന്ന് പ്രസിഡന്‍റ്

യാംഗോന്‍: മ്യാന്മറില്‍ പൊതു തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ഓങ്സാന്‍ സൂചി നയിക്കുന്ന എല്‍.എല്‍.ഡി പാര്‍ട്ടിക്ക് അധികാരം കൈമാറുമെന്ന് പ്രസിഡന്‍റ് തൈന്‍ സൈന്‍. സൂചിയുമായി നടത്തിയ 45 മിനിറ്റ് കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രസിഡന്‍റ് അധികാരക്കൈമാറ്റം സുഗമമായി നടത്തുമെന്ന് അറിയിച്ചത്. നിലവിലെ സര്‍ക്കാറിന്‍െറ പരിഷ്കരണ നടപടികളുടെ അന്തിമവിജയമാണിതെന്ന് പ്രസിഡന്‍റിന്‍െറ വക്താവ് പറഞ്ഞു.

മ്യാന്മര്‍ പട്ടാള മേധാവി മിങ് ഓങ് ലിയാങ്ങുമായും സൂചി ചര്‍ച്ച നടത്തി.  രാജ്യത്തിന്‍െറ വികസനത്തിനും സ്ഥിരതക്കും ക്രമസമാധനത്തിനും ഇരു വിഭാഗങ്ങളും സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്‍െറ ഓഫിസില്‍നിന്ന് അറിയിച്ചു. എന്നാല്‍, നിലവിലെ ഭരണഘടനപ്രകാരം സൂചിക്ക് പ്രസിഡന്‍റ് പദവിയേറ്റെടുക്കാന്‍ സാധിക്കില്ല. ഈ വിഷയത്തില്‍ ഭരണഘടന ഭേദഗതിയെ സംബന്ധിച്ച് ചര്‍ച്ചയായിട്ടില്ളെന്നാണ് സൂചന.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.