കെയ്​ൻ മുഖംമൂടി അഴിക്കുന്നു; ഇനി അമേരിക്കൻ മേയർ

വാഷിങ്​ടൺ: ലോക റസ്ലിങ് എൻറർടൈൻമെൻഡ്​സ് (WWE)​ താരം ഗ്ലെൻ ജേകബ്​സ്​ എന്ന കെയ്​ൻ അമേരിക്കയിലെ ക്​നോക്​സ്​ കൗണ്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിച്ച കെയ്​ൻ ഡെമോക്രാറ്റി​​​​​െൻറ ലിൻഡ ഹാനയെയാണ്​ തോൽപ്പിച്ചത്​.

മുൻ ലോക ഹെവിവെയ്​റ്റ്​ ചാമ്പ്യനാണ്​ 51കാരനായ കെയ്​ൻ. ഡബ്ല്യു.ഡബ്ല്യു.ഇയിലെ ഏറ്റവും വിലയേറിയ റെസ്ലർമാരിൽ ഒരാളായിരുന്നു. ഇൗയടുത്തായി റസ്ലിങ്ങിൽ നിന്നും വിട്ട്​ നിൽക്കുകയായിരുന്ന താരം തെരഞ്ഞെടുപ്പ്​ തിരക്കുകളിലായിരുന്നു.

താരം വിജയിച്ച​േതാടെ ഡബ്ല്യ.ഡബ്ല്യൂ.ഇ ആശംസകളുമായി ട്വിറ്ററിലെത്തി. സെപ്റ്റംബർ ഒന്നിനാണ്​ സത്യപ്രതിജ്ഞാ ചടങ്ങ്​. നിലവിൽ ടിം ബർഷറ്റാണ്​ ക്​നോക്​സ്​ കൗണ്ടി മേയർ.

Tags:    
News Summary - WWE star Glenn Jacobs, aka Kane, elected mayor in Tennessee-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.