യു.എസിൽ​ യുവതിയെ പീഡിപ്പിച്ച്​ തരിശ്​ ഭൂമിയിൽ തള്ളി; വൃദ്ധനും മകളും അറസ്​റ്റിൽ

കാലിഫോർണിയ: ലാസ്​വേഗാസിൽ യുവതിയെ തട്ടിക്കൊണ്ടു പോവുകയും ബലാത്സംഗം ചെയ്​ത ശേഷം മരുഭൂമിയിൽ തള്ളുകയും ചെയ് ​ത സംഭവത്തിൽ വൃദ്ധനും മകളും അറസ്​റ്റിൽ. സ്​റ്റാൻലി ആൽഫ്രഡ്​ ലാവ്​ടൺ(54), ഷാനിയ നികോൾ പോച്ച്​ ​ലാവ്​ടൺ(22) എന്നിവരാണ്​ കാലിഫോർണിയയിൽ പിടിയിലായത്​.

രണ്ടാഴ്​ച മുമ്പാണ്​ കേസിനാസ്​പദമായ സംഭവം​. യുവതിയെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും തരിശ്​ ഭൂമിയിൽ ഉപേക്ഷിക്കുകയുമായിരുന്നു. എഡ്വാഡ്​സ്​ എയർഫോഴ്​സ്​ ബേസിന്​ സമീപം കേൺ കൺട്രി ഹൈവേയിൽ വെച്ച്​ പൊലീസാണ്​ യുവതിയെ കണ്ടെത്തുന്നത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്​തു. യുവതി ഉപേക്ഷിക്കപ്പെട്ടിട്ട്​ എത്ര ദിവസത്തോളമായെന്ന്​ വ്യക്തമല്ല.

ലാവ്​ടന്​ യുവതിയെ അറിയാമെങ്കിലും ഇവരുമായി ബന്ധമൊന്നും ഇല്ലായിരു​ന്നുവെന്ന്​ അധികൃതർ വ്യക്തമാക്കി. യുവതിയുമായി ഇയാൾക്ക്​ വൈരാഗ്യമുള്ളതായി സൂചനയൊന്നുമില്ലെന്നും അവർ പറഞ്ഞു.

Tags:    
News Summary - US Woman Kidnapped, Raped, Left To Die In Desert By Man And His Daughter -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.