അമേരിക്കയുടെ ദേശീയ കടം 20 ലക്ഷം  കോടി ഡോളർ

ന്യൂ​യോ​ർ​ക്​: അ​​മേ​രി​ക്ക​യു​ടെ ക​ട​ബാ​ധ്യ​ത ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ൽ. 20 ല​ക്ഷം കോ​ടി ഡോ​ള​റാ​ണ്​ രാ​ജ്യ​ത്തി​​​െൻറ ക​ടം. കൂ​ടു​ത​ൽ തു​ക വാ​യ്​​പ​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം യു.​എ​സ്​ ട്ര​ഷ​റി​ക്ക്​ വൈ​റ്റ്​​ഹൗ​സ്​ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ അം​ഗീ​കാ​രം ന​ൽ​കി​യ നി​യ​മ​പ്ര​കാ​രം ട്ര​ഷ​റി​ക്ക്​ ഡി​സം​ബ​ർ എ​ട്ടു​വ​രെ അ​നി​യ​ന്ത്രി​ത​മാ​യി എ​ത്ര വേ​ണ​മെ​ങ്കി​ലും വാ​യ്​​​പ​യെ​ടു​ക്കാ​നാ​കും. 

അ​മേ​രി​ക്ക​യി​ലെ ഒാ​രോ​വ്യ​ക്​​തി​ക്കും 62,000 ഡോ​ള​ർ എ​ന്ന തോ​തി​ലാ​ണ്​ നി​ല​വി​ലെ ക​ട​ബാ​ധ്യ​ത. ആ​രോ​ഗ്യ പ​രി​ര​ക്ഷ, സാ​മൂ​ഹി​ക​സു​ര​ക്ഷ, പ്ര​തി​രോ​ധം എ​ന്നി​വ​ക്കാ​ണ്​ അ​മേ​രി​ക്ക ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക ചെ​ല​വി​ടു​ന്ന​ത്. മു​മ്പ്​ രാ​ജ്യ​ത്തി​​െൻറ ബാ​ധ്യ​ത ഉ​യ​ർ​ന്ന​പ്പോ​ഴാ​ണ്​ ബാ​ങ്കു​ക​ളു​ടെ ത​ക​ർ​ച്ച​വ​ഴി ലോ​ക​ത്ത്​ സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ന്​ തു​ട​ക്ക​മാ​യ​ത്.

Tags:    
News Summary - us treasury- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.