ഐ.എസ്​ നേതാവ്​ അബുബക്കർ അൽ ബാഗ്​ദാദിയെ ലക്ഷ്യമിട്ട്​ യു.എസ്​ സൈനിക നീക്കം

വാഷിങ്​ടൺ: ഐ.എസ്​ നേതാവ്​ അബുബക്കർ അൽ ബാഗ്​ദാദിയെ ലക്ഷ്യമിട്ട്​ യു.എസ്​ സൈനിക നീക്കം നടത്തിയതായി റിപ്പോർട്ട ്​. യു.എസ്​ ഉദ്യോഗസ്ഥനാണ്​ ഇക്കാര്യം അറിയിച്ചത്​. എന്നാൽ, ആക്രമണം സംബന്ധിച്ച്​ ഇതുവരെ സ്ഥിരീകരണമായിട്ടില്ല.

അതേസമയം, ആക്രമണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ​അദ്ദേഹം പുറത്ത്​ വിട്ടില്ല. ആക്രമണം വിജയകരമാണോയെന്നും വ്യക്​തമാക്കിയിട്ടില്ല. യു.എസ്​ സമയം ഒമ്പത്​ മണിക്ക്​ ട്രംപ്​ വൻ പ്രഖ്യാപനം നടത്തുമെന്ന്​ വൈറ്റ്​ ഹൗസ്​ വക്​താവ്​ ഹോഗൻ ജിഡ്​ലി പറഞ്ഞു.

അതേസമയം, വലിയ കാര്യം സംഭവിച്ചുവെന്ന ഡോണൾഡ്​ ട്രംപ്​ ട്വീറ്റ്​ ചെയ്​തു. അതെന്താണെന്ന്​ വ്യക്​തമാക്കാൻ ട്രംപും തയാറായിട്ടില്ല.

Tags:    
News Summary - US targeted ISIS chief Al-Baghdadi-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.