യു.​എ​സ്​ വ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി മ​ദൂ​റോ

ക​റാ​ക്ക​സ്​: ത​ന്നെ വ​ധി​ക്കാ​ൻ യു.​എ​സ്​ പ​ദ്ധ​തി​യി​ടു​ന്ന​താ​യി വെ​നി​സ്വേ​ല​ൻ പ്ര​സി​ഡ​ൻ​റ്​ നി​ക​ള​സ്​ മ​ദൂ​റോ ആ​രോ​പി​ച്ചു. ടെ​ലി​വി​ഷ​നി​ലൂ​ടെ​യാ​ണ്​ മ​ദൂ​റോ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​യ​ൽ​രാ​ജ്യ​മാ​യ കൊ​ളം​ബി​യ​ക്കാ​ണ്​ വ​ധി​ക്കാ​ൻ ക്വ​േ​ട്ട​ഷ​ൻ ​ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ത​​​െൻറ രോ​മ​ത്തി​ൽ​പോ​ലും സ്​​പ​ർ​ശി​ക്കാ​ൻ അ​വ​ർ​ക്ക്​ സാ​ധി​ക്കി​ല്ലെ​ന്ന്​ മ​ദൂ​റോ പ​റ​ഞ്ഞു. യു.​എ​സ്​ വ​ധി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തി​ന്​ മ​ദൂ​റോ തെ​ളി​വു​ക​ളൊ​ന്നും ന​ൽ​കി​യി​ല്ല. മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി​യും പ​റ​ഞ്ഞി​ല്ല. ആ​രോ​പ​ണ​ത്തെ കു​റി​ച്ച്​ വൈ​റ്റ്​​ഹൗ​സും പ്ര​തി​ക​രി​ച്ചി​ല്ല. വെ​നി​സ്വേ​ല​യി​ൽ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ 2015 മു​ത​ൽ 20 ല​ക്ഷം ആ​ളു​ക​ളാ​ണ്​ പ​ലാ​യ​നം ചെ​യ്​​ത​ത്.

Tags:    
News Summary - US planning to assassinate me says maduro-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.