Posted On
date_range Updated On
date_range കൊവിഡ്-19: യാത്രാവിലക്ക് കർശനമാക്കി യു.എസ്
വാഷിങ്ടൺ: കൊവിഡ്-19 വൈറസ് ബാധിച്ച് ഒരാൾ മരിച്ചതോടെ യാത്രവിലക്ക് കർശനമാക്കി അമേരിക്ക. ഇറാൻ, ഇറ്റലി, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളെ ബാധിക്കുന്ന പുതിയ യാത്രവിലക്ക് അമേരിക്ക പ്രഖ്യാപിച്ചു. ഇറാനിൽ നിന്നുള്ള യാത്രവിലക്ക് 14 ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചതായി വൈസ് പ്രസിഡൻറ് മൈക്ക് പെൻസ് പറഞ്ഞു.
കൊറോണ ബാധ റിപ്പോർട്ട് ചെയ്ത ഇറ്റലി, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിലേക്ക് അമേരിക്കൻ പൗരൻമാർ യാത്ര നടത്തരുെതന്നും നിർദേശിച്ചിട്ടുണ്ട്. ചൈനയിൽ നിന്ന് വരുന്നവർക്ക് യു.എസ് നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ്അമേരിക്കയിൽ കോവിഡ് 19 (കൊറോണ വൈറസ്) ബാധിച്ച് ഒരാൾ മരിച്ചത്. കാലിഫോർണിയ, ഒറിഗോൺ, വാഷിങ്ടൺ നഗരങ്ങളിലാണ് വൈറസ് ബാധ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.