യ​മ​നി​ൽ സ​ഖ്യ​സേ​ന​യു​ടെ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ക്ക് ഇ​ന്ധ​നം ന​ല്‍കു​ന്ന​ത് യു.​എ​സ്​ നി​ർ​ത്തു​ന്നു

വാ​ഷി​ങ്ട​ണ്‍: യ​മ​നി​ൽ സ​ഖ്യ​സേ​ന​യു​ടെ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ​ക്ക്​ ഇ​ന്ധ​നം ന​ൽ​കു​ന്ന​ത്​ അ​വ​സാ​നി​പ്പി​ക്കാ​ന്‍ യു.​എ​സ് തീ​രു​മാ​നി​ച്ചു. യു​ദ്ധ​ത്തി​ൽ നി​ര​വ​ധി സി​വി​ലി​യ​ന്മാ​ർ കൊ​ല്ല​പ്പെ​ട്ട​തി​​​െൻറ പേ​രി​ല്‍ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ വി​മ​ര്‍ശ​നം ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു.​എ​സ് ന​ട​പ​ടി.

സ്വ​ത​ന്ത്ര​മാ​യി വി​മാ​ന​ങ്ങ​ളി​ൽ ഇ​ന്ധ​നം നി​റ​ക്കാ​നു​ള്ള സൗ​ദി​യു​ടെ നീ​ക്ക​ത്തെ യു.​എ​സ്​ സ്വാ​ഗ​തം ചെ​യ്​​തു. യു​ദ്ധ​വി​മാ​ന​ങ്ങ​ളി​ല്‍ ഇ​ന്ധ​നം നി​റ​ക്കു​ന്ന​തി​നാ​യി സൗ​ദി​ക്ക്​ ആ​റ് എ​യ​ര്‍ബ​സ് 330 എം.​ആ​ര്‍.​ടി.​ടി​ക​ള്‍ ഉ​ള്‍പ്പെ​ടെ 23 വി​മാ​ന​ങ്ങ​ളു​ടെ സ​ന്നാ​ഹ​മു​ണ്ട്. ഇ​തി​നു പു​റ​മെ ആ​റ് എ​യ​ര്‍ബ​സ് വി​മാ​ന​ങ്ങ​ള്‍ യു.​എ.​ഇ​ക്കു​മു​ണ്ട്.

യ​മ​നി​ല്‍ നാ​ലു​വ​ര്‍ഷ​മാ​യി തു​ട​രു​ന്ന യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ യു.​എ​ന്‍ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മം തു​ട​രു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി യു.​എ​സും ബ്രി​ട്ട​നും ക​ഴി​ഞ്ഞ​മാ​സം വെ​ടി​നി​ര്‍ത്ത​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.
നാ​ലു​വ​ര്‍ഷ​ത്തി​നി​ടെ 10,000ത്തി​ലേ​റെ ആ​ളു​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ യു​ദ്ധം ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ധ്വം​സ​ന​മെ​ന്ന ത​ര​ത്തി​ല്‍ ച​ര്‍ച്ച​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - US to end refuelling of coalition war planes in Yemen- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.