Posted On
date_range Updated On
date_range പൗരത്വനിയമം: യു.എസ് എംബസിക്ക് മുന്നിൽ വീണ്ടും പ്രതിഷേധം
വാഷിങ്ടൺ: പൗരത്വഭേദഗതി നിയമത്തിനെതിരെ വാഷിങ്ടണിലെ ഇന്ത്യൻ എംബസിക്ക് മുന്നിൽ വീണ്ടും റാലി. ഗ്രേറ്റർ വാഷിങ്ടൺ മേഖലയിൽനിന്നുള്ള 150ഓളം പേരാണ് എംബസിക്ക് മുന്നിലെ ഗാന്ധി പ്രതിമക്ക് സമീപം പ്രതിഷേധ റാലി നടത്തിയത്. ഒമ്പതു ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ റാലിയാണ് ശനിയാഴ്ചത്തേത്.
വെറുപ്പിനെതിരെ ഒന്നിക്കുക, ഇന്ത്യയെ വിഭജിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ പോസ്റ്ററുകളും പ്രതിഷേധക്കാർ ഉയർത്തി. ബി.ജെ.പി സർക്കാറിനെതിരെ മുദ്രാവാക്യം മുഴുക്കുകയും ദേശീയഗാനവും ദേശഭക്തി ഗാനങ്ങളും ആലപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.