Posted On
date_range Updated On
date_range ദീപാവലി ആശംസയുമായി യു.എൻ
ന്യുയോർക്: ഇന്ത്യൻ ആഘോഷത്തിന് ആശംസ നേർന്ന് ഐക്യരാഷ്ട്ര സഭയും. അമേരിക്കയിലെ യു.എൻ ആസ്ഥാന മന്ദിരത്തിൽ ദീപാവലിയുടെ പരമ്പരാഗത പ്രതീകത്തിൽ ഹാപ്പി ദീപാവലി എന്ന വാചകങ്ങളോടെയാണ് ചിത്രം.
ആദ്യമായിട്ടാണ് ദീപാവലിയാഘോഷത്തിൽ ഐക്യരാഷ്ട്ര സഭയും പങ്കുചേരുന്നത്. ഇതിന് യു.എൻ ജനറല്‍ അസംബ്ലി പ്രസിഡൻറ് പീറ്റര്‍ തോംസണിന് ഇന്ത്യയുടെ യു.എൻ അംബാസിഡർ സയ്യിദ് അക്ബറുദീെൻറ ട്വിറ്ററിലൂടെ നന്ദിയും അറിയിച്ചിട്ടുണ്ട്.
ദീപാലങ്കൃതമായ ആസ്ഥാനത്തിന്റെ ചിത്രം ആളുകൾ മൊബൈലിൽ പകർത്തുന്നതും സെൽഫിയെടുക്കുന്ന ദൃശ്യവും അദ്ദേഹം ട്വീറ്റ് െചയ്തിട്ടുണ്ട്.
'അന്ധകാരത്തിന് മീതെ വെളിച്ചം, നിരാശക്ക് മീതെ പ്രതീക്ഷ, അവഗണനക്ക് മീതെ അറിവ്, തിൻമക്ക് മീതെ നൻമ ഹാപ്പി ദീപാവലി' എന്നായിരുന്നു പീറ്റർ തോംസണിെൻറ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.