ട്രംപിനെ ഇഷ്ടമില്ളെങ്കില്‍ രാജ്യം വിടുക –ജഡ്ജി

വാഷിങ്ടണ്‍: പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപിനെ ഇഷ്ടമില്ലാത്തവര്‍ മറ്റേതെങ്കിലും രാജ്യത്തേക്ക് പൊയ്ക്കൊള്ളാന്‍ യു.എസിലെ ഫെഡറല്‍ മജിസ്ട്രേറ്റ് ജഡ്ജിയുടെ ആജ്ഞ.  ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ ടെക്സാന്‍ കള്‍ച്ചേഴ്സി’ല്‍ നടന്ന പുതിയ പൗരത്വം നല്‍കുന്ന ചടങ്ങിലായിരുന്നു ജഡ്ജി ജോണ്‍ പ്രിമോമോയുടെ  പ്രസ്താവന.

‘നിങ്ങള്‍ ട്രംപിനാണോ വോട്ട് ചെയ്തതെന്ന് ഉറപ്പു വരുത്താന്‍ എനിക്കാവും. നിങ്ങള്‍ യുനൈറ്റഡ് സ്റ്റേറ്റ്സിലെ പൗരന്‍ ആണെങ്കില്‍ അദ്ദേഹം നിങ്ങളുടെ പ്രസിഡന്‍റ് ആയിരിക്കും. അത് ഇഷ്ടമില്ളെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തേക്ക് പൊയ്ക്കൊള്ളുക’ എന്നായിരുന്നു അവിടെ കൂടിയവരോട് ജഡ്ജിയുടെ വാക്കുകള്‍.

യു.എസ് മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍കെട്ടുന്നതടക്കം കുടിയേറ്റക്കാരോടുള്ള ട്രംപിന്‍െറ കടുത്ത വിരോധം വ്യാപകമായ വിമര്‍ശനത്തിനു വഴിവെച്ചിരുന്നു. മുസ്ലിംകള്‍ക്കു മുന്നില്‍ പൂര്‍ണമായും രാജ്യാതിര്‍ത്തികള്‍ കൊട്ടിയടക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.