ട്രം​പി​ന്​ വ​ൻ തി​രി​ച്ച​ടി; പു​തി​യ ആ​രോ​ഗ്യ​ര​ക്ഷ പദ്ധതി തള്ളി

വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപി​െൻറ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി തള്ളി. റിപ്പബ്ലിക്കന്‍‌ പാര്‍ട്ടിയിലെ അംഗങ്ങള്‍തന്നെ പദ്ധതിയെ എതിര്‍ത്തതോടെ   അമേരിക്കന്‍ കോണ്‍ഗ്രസിൽവെച്ച ആരോഗ്യ സുരക്ഷ ബിൽ വോെട്ടടുപ്പിന് മുമ്പ് പിൻവലിക്കേണ്ടിവന്നു.   യു.എസ് കോൺഗ്രസി​െൻറ ഇരുസഭയിലും ഭൂരിപക്ഷം ഉണ്ടായിട്ടുപോലും ബില്ല് പാസാക്കാനായില്ല എന്നത് ട്രംപിന് കനത്ത തിരിച്ചടിയാണ്.  മുൻ  പ്രസിഡൻറ് ബറാക് ഒബാമയുടെ ആരോഗ്യ പരിരക്ഷ പദ്ധതിയിൽ വലിയ മാറ്റങ്ങൾ വരുത്തിയാണ് പുതിയ പദ്ധതി അവതരിപ്പിച്ചത്.

എന്നാൽ, ബില്ലിൽ വേണ്ടത്ര മാറ്റങ്ങളില്ലെന്നതായിരുന്നു റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളുടെ വാദം. പുതിയ ആരോഗ്യനയം ഒബാമ  കെയറിലെ പല നിയമങ്ങളും നില നിർത്തുന്നുവെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു അംഗങ്ങളുടെ നിലപാട്.  പുതിയ നിയമത്തിൽ  രണ്ടു കോടി ആളുകൾക്ക്   ആരോഗ്യ ഇൻഷുറൻസിൻറ പരിരക്ഷ  ലഭിക്കില്ലെന്നും അംഗങ്ങൾ ആരോപിച്ചു.

ബില്ല് പാസാവാന്‍ യു.എസ് കോൺഗ്രസിൽ കുറഞ്ഞത് 215 റിപ്പബ്ലിക്കൻ പാര്‍ട്ടി അംഗങ്ങളുടെ പിന്തുണ വേണം.  വോട്ടെടുപ്പില്‍ 35നടുത്ത് അംഗങ്ങള്‍  ബില്ലിനെ എതിര്‍ത്തു. ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളും ബില്ലിനെതിരെ തിരിഞ്ഞു.    അതോടെ ജനപ്രതിനിധിസഭയിൽവെച്ച  ബിൽ വോട്ടടുപ്പിന് മുമ്പുതന്നെ പിൻവലിക്കുകയായിരുന്നു. ആഴ്ചകൾ നീണ്ട ചർച്ചകൾക്കുശേഷമാണ് ബില്ല് കോൺഗ്രസിൽ അവതരിപ്പിച്ചത്. ഒബാമ കെയർ പദ്ധതി റദ്ദാക്കുമെന്നത് ട്രംപി​െൻറ തെരഞ്ഞെടുപ്പ ്വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. പദ്ധതിയെ വൻ ദുരന്തമെന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. സ്വന്തം പാർട്ടി അംഗങ്ങൾക്കിടയിൽനിന്നുതന്നെയുണ്ടായ തിരിച്ചടിക്ക് ട്രംപ് പഴിക്കുന്നത് ഡെമോക്രാറ്റിക് പാർട്ടിയെയാണ്. പാർട്ടിയിലെ ഒരംഗങ്ങൾപോലും വോട്ട് ചെയ്യാത്തതുമൂലമാണ് ബില്ല് പരാജയെപ്പട്ടതെന്നാണ് ട്രംപി​െൻറ ആരോപണം.

അധികാരേമറ്റ് രണ്ടുമാസം തികയുന്ന  വേളയിലാണ് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾക്കിടയിൽ നിന്നുതന്നെ ട്രംപ് തിരിച്ചടി നേരിടുന്നത്.  പ്രസിഡൻറായി ചുമതലയേറ്റ് ഒരാഴ്ചക്കകം എട്ട് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാർ യു.എസിലേക്ക് പ്രവേശിക്കുന്നത് തടയുന്ന ട്രംപി​െൻറ ഉത്തരവ് ഫെഡറൽ കോടതി തള്ളിയിരുന്നു. ആദ്യത്തേതിൽനിന്ന് ചില്ലറ പൊടിക്കൈകളുമായി വീണ്ടും ഉത്തരവുമായി വന്നപ്പോഴും നിരാശപ്പെടാൻ തന്നെയായിരുന്നു ട്രംപി​െൻറ വിധി.  
പശ്ചിേമഷ്യൻ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങളിലെ യാത്രികർ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈവശംവെക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവാണ് ഏറ്റവും പുതിയത്.  

Tags:    
News Summary - Trump blames Democrats for stunning failure to repeal Obamacare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.