ടൊറേൻറാ: സുരക്ഷിതമെന്നു കരുതി കാർയാത്ര പതിവാക്കേണ്ട. കാർയാത്രയേക്കാൾ സുരക്ഷിതം ബസ് ആണെന്ന് കാനഡയിൽ നടന്ന പഠനം തെളിയിക്കുന്നു. കാർ വരുത്തുന്ന അപകടത്തേക്കാൾ എത്രയോ കുറവാണ് ബസ് എന്നാണ് കണ്ടെത്തൽ. ഡി മൊൺഡ്രേൽ പബ്ലിക് ഹെൽത്ത് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിെൻറ നേതൃത്വത്തിൽ തിരക്കേറിയ 10 ബസ്റൂട്ടുകളിലാണ് പഠനം നടത്തിയത്.
ബസുമായി താരതമ്യം ചെയ്യുേമ്പാൾ ഒാരോ കിലോമീറ്ററിലും നാലിലേറെ തവണ കാൽനടക്കാർ, അഞ്ചിലേറെ സൈക്കിൾ യാത്രക്കാർ, ഇത്രയും മരണകാരണമോ കനത്ത പരിക്കോ കാർ ഉണ്ടാക്കുന്നു. മികച്ച പരിശീലനം ലഭിച്ച ഡ്രൈവർമാരും കാറിനെക്കാൾ കുറഞ്ഞവേഗത്തിൽ സഞ്ചരിക്കുന്നതും ആയതിനാൽ ബസാണ് സുരക്ഷിതം.
നിശ്ചിത റൂട്ടിൽ സഞ്ചരിക്കുന്നതിനാൽ വഴിയെക്കുറിച്ച് ബസ് ഡ്രൈവർമാർക്ക് നല്ല ധാരണയുള്ളതും അപകടം കുറയാൻ കാരണമായി ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.