സ്റ്റിഫാനി ഗ്രിഷാം ട്രംപിന്‍റെ പ്രസ് സെക്രട്ടറിയാകും

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​​ന്‍റെ പ്രസ് സെക്രട്ടറിയായി സ്റ്റിഫാനി ഗ്രിഷ ാം ചുമതയേൽക്കും. ട്രം​പി​​​ന്‍റെ ഭാര്യ മെലാനിയ ട്രംപിന്‍റെ മുഖ്യ വക്താവായി പ്രവർത്തിക്കുകയാണ് സ്റ്റിഫാനി ഇപ ്പോൾ. മെലാനിയ ട്വിറ്ററിലൂടെയാണ് പുതിയ വാർത്ത പുറത്തുവിട്ടത്.

സ്ഥാനമൊഴിഞ്ഞ സാ​റ സാ​ൻ​ഡേ​​ഴ്​​സിന്‍റെ പിൻഗാമിയായാണ് സ്റ്റിഫാനിയുടെ നിയമനം. പ്രസ് സെക്രട്ടറി പദവി കൂടാതെ കമ്യൂണിക്കേഷൻ ഡയറക്ടറുടെ ചുമതലയും സ്റ്റിഫാനി ഗ്രിഷാം വഹിക്കും.

കഴിഞ്ഞ മൂന്നു വർഷത്തിനിടെ ട്രംപിന്‍റെ മൂന്നാമത്തെ പ്രസ് സെക്രട്ടറിയാണ് സ്റ്റിഫാനി ഗ്രിഷാം. ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം വൈ​റ്റ് ഹൗ​സി​ൽ പ്ര​വ​ർ​ത്തി​ച്ച​ സാ​റ സാ​ൻ​ഡേ​​ഴ്​​സ് ജൂൺ 14നാണ് പ്രസ് സെക്രട്ടറി പദവി ഒഴിഞ്ഞത്.

Tags:    
News Summary - Stephanie Grisham will replace Sarah Huckabee Sanders as White House Press Secretary -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.