Posted On
date_range Updated On
date_range യു.എസിൽ സിഖ് പുരോഹിതനു നേരെ വംശീയാക്രമണം
ന്യൂയോർക്: കാലിഫോർണിയയിൽ സിഖ് പുരോഹിതൻ അമർജിത് സിങ്ങിനുനേരെ വംശീയാക്ര മണം. ഗുരുദ്വാര കാമ്പസിനുള്ളിൽ അമർജിത് സിങ് താമസിക്കുന്ന വീടിെൻറ ജനാല തകർത്ത് അകത്തു കയറിയാണ് സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകൂ എന്നാക്രോശിച്ച് മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതൻ അമർജിത് സിങ്ങിനെ ആക്രമിച്ചത്.
പുരോഹിതനെ അസഭ്യംപറയുകയും ചെയ്തു. സാൻഫ്രാൻസിസ്കോക്കു സമീപത്തെ സിഖ് ക്ഷേത്രത്തിലെ പുരോഹിതനാണ് ഇദ്ദേഹം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.