കാലിഫോർണിയയിൽ ഫുഡ് ഫെസ്റ്റിവലിനിടെ വെടിവെപ്പ്; മൂന്ന് മരണം

ഗി​ൽ​റോ​യ്​ (യു.​എ​സ്): വ​ട​ക്ക​ൻ കാ​ലി​ഫോ​ർ​ണി​യ​യി​ൽ ഞാ​യ​റാ​ഴ്​​ച വാ​ർ​ഷി​ക ഭ​ക്ഷ്യ​മേ​ള​ക്കി​ടെ അ​ക് ര​മി ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ മൂ​ന്നു​മ​ര​ണം. 15 പേ​ർ​ക്കു​ പ​രി​ക്കു​ണ്ട്. ആ​ക്ര​മി പൊ​ലീ​സി​​െൻറ വെ​ടി​യേ​റ്റു​ മ​രി​ച്ചു. ഗി​ൽ​റോ​യ്​ ന​ഗ​ര​ത്തി​ൽ ന​ട​ക്കു​ന്ന ത്രി​ദി​ന ‘ഗി​ൽ​റോ​യ്​ ഗാ​ർ​ലി​ക്​ ഫെ​സ്​​റ്റി​വ​ലി’​​െൻറ സ​മാ​പ​ന ദി​ന​മാ​യ ഞാ​യ​റാ​ഴ്​​ച​യാ​ണ്​ അ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. 30കാ​ര​നാ​യ വെ​ള്ള​ക്കാ​ര​നാ​ണ്​ വെ​ടി​വെ​ച്ച​തെ​ന്ന്​ ദൃ​ക്​​സാ​ക്ഷി ജൂ​ലി​സ കോ​ൺ​ട്ര​റാ​സ്​ മാ​ധ്യ​മ​ങ്ങ​ളോ​ടു​ പ​റ​ഞ്ഞു.

യു.​എ​സി​ൽ പൊ​തു ഇ​ട​ങ്ങ​ളി​ൽ ഈ ​വ​ർ​ഷം ന​ട​ന്ന 246ാമ​ത്തെ വെ​ടി​വെ​പ്പാ​ണി​തെ​ന്ന്​ ഒ​രു വെ​ബ്​​സൈ​റ്റി​നെ ഉ​ദ്ധ​രി​ച്ച്​ ബി.​ബി.​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഫെ​സ്​​റ്റി​വ​ൽ ന​ഗ​രി​യി​​ൽ ഒ​രു​ക്കി​യ മ​തി​ൽ ത​ക​ർ​ത്ത്​ അ​ക​ത്തു​ക​ട​ന്ന ആ​ക്ര​മി ത​ല​ങ്ങും വി​ല​ങ്ങും വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നെ​ന്ന്​ ഗി​ൽ​റോ​യ്​ പൊ​ലീ​സ്​ മേ​ധാ​വി സ്​​േ​കാ​ട്ട്​ സ്​​മി​ത്ത്​ പ​റ​ഞ്ഞു. ഇ​വി​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​ർ ഒ​രു മി​നി​റ്റി​ന​കം​ത​ന്നെ തി​രി​ച്ചു വെ​ടി​വെ​ച്ച്​ ആ​ക്ര​മി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Tags:    
News Summary - shooting in California food festival -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.