Posted On
date_range Updated On
date_range ലൈംഗികാരോപണം: യു.എസ് കോൺഗ്രസ് വനിതാ അംഗം രാജിവെച്ചു
വാഷിങ്ടൺ: ലൈംഗികാരോപണത്തെ തുടർന്ന് യു.എസ് ജനപ്രതിനിധി സഭയായ കോൺഗ്രസിലെ വനിതാ അംഗം രാജിവെച്ചു. ഡെമോക്രാറ്റിക ് പാർട്ടി പ്രതിനിധിയും 32കാരിയുമായ കാത്തി ഹിൽ ആണ് രാജിവെച്ചത്.
കാത്തി ഹില്ലിന് ഒാഫീസ് സ്റ്റാഫുമായി വഴിവിട്ട ബന്ധമുണ്ടെന്നാണ് ആരോപണം ഉയർന്നത്. ഒാഫീസ് സ്റ്റാഫുമായി അനുചിതബന്ധമുണ്ടെന്ന് അംഗീകരിച്ച കാത്തി, ലൈംഗിക ബന്ധമില്ലെന്ന് വ്യക്തമാക്കി. കോൺഗ്രസ് എത്തിക്സ് കമ്മിറ്റിയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കാത്തി ഹിൽ രാജി നൽകിയത്.
രാജ്യത്തിനും സമൂഹത്തിനും പ്രതിനിധി മണ്ഡലത്തിലും തന്‍റെ രാജി ഗുണം ചെയ്യുമെന്ന് കാത്തി ഹിൽ ട്വീറ്റ് ചെയ്തു. കാത്തി ഹില്ലും ഒാഫീസ് സ്റ്റാഫും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
2018 നവംബറിലാണ് കാത്തി ഹിൽ യു.എസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.