യു.എസിൽ വീണ്ടും സ്​കൂൾ വെടിവെപ്പ്​: ഒരാൾ മരിച്ചു

വാഷിങ്​ടൺ: കാല​ി​േഫാർണിയയിലെ ഹൈസ്​കൂളിൽ തോക്കുധാരി നടത്തിയ വെടിവെപ്പിൽ ഒരാൾ മരിച്ചു. ലോസ്​ ഏഞ്ചൽസിന്​ വടക ്ക്​ സാൻറ ക്ലാരിറ്റയിലെ സോഗസ്​ ഹൈസ്​കൂളിലാണ്​ സംഭവം. സ്​കൂൾ പ്രവർത്തന സമയം തുടങ്ങുന്നതിന്​ തൊട്ടുമുമ്പാണ്​ വെടിവെപ്പുണ്ടായത്​.

അക്രമിയെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. അക്രമി കൗമാര പ്രായക്കാരനാണെന്നും സ്​കൂളിലെ തന്നെ വിദ്യാർഥിയാണെന്നും​ സ്​ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്​. മരിച്ചത്​ സ്ത്രീയാണ്​. മറ്റ്​ മൂന്ന്​ പേർക്ക്​ കൂടി വെടിയേറ്റു.ഇതിൽ രണ്ട്​ പുരുഷൻമാരുടെ നില ഗുരുതരമാണ്​.

Tags:    
News Summary - School Shooting in US; One Dead -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.