റഷ്യൻ നിരീക്ഷണ വിമാനം പെൻറഗണിൽ

വാഷിങ്​ടൺ: റഷ്യൻ വ്യോമസേനയുടെ നിരീക്ഷണ വിമാനം അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പ​െൻറഗണിന്​ മുകളിൽ. അമേരിക്കൻ അധികൃതരാണ്​ റഷ്യൻ വിമാനത്തി​​െൻറ സാന്നിധ്യം പ​െൻറഗണിന്​ മുകളിലും മറ്റ് സർക്കാർ​ കെട്ടിടങ്ങൾക്ക്​ സമീപവും സ്ഥിരീകരിച്ചത്​.

റഷ്യൻ വ്യോമസേനയുടെ ടുപോലേവ്​ ടു–154 എയർക്രാഫ്​റ്റാണ്​ അമേരിക്കൻ പ്രതിരോധ ആസ്ഥാനത്തിന്​ സമീപത്ത്​ പറന്നത്​​. ബുധനാഴ്​ച 11 മണിക്കും മൂന്ന്​ മണിക്കും ഇടയിൽ നിരോധിത മേഖലയിൽ റഷ്യൻ വിമാനം പറന്നതായി ​ അമേരിക്കൻ പൊലീസ്​ അറിയിച്ചു​. സംഭവത്തി​​െൻറ പശ്​ചാത്തലത്തിൽ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്​​.

അമേരിക്കയും റഷ്യയും ഉൾപ്പടെ മറ്റ്​ 32 രാജ്യങ്ങൾ ഒപ്പുവെച്ച കരാർ പ്രകാരം ആയുധങ്ങൾ വഹിക്കാത്ത വിമാനങ്ങൾ നിരീക്ഷണത്തിനായി ഉപയോഗിക്കാമെന്ന്​ വ്യവസ്ഥയുണ്ട്​. 
 

Tags:    
News Summary - Russian Surveillance Plane Soars Over The Pentagon–World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.