Posted On
date_range Updated On
date_range യു.എസിൽ കറുത്തവർഗക്കാരുടെ പ്രതിഷേധറാലിയിലേക്ക് പൊലീസ് കാർ ഇടിച്ചുകയറ്റി
ന്യൂയോർക്: കറുത്തവർഗക്കാർ നടത്തിയ പ്രതിഷേധറാലിയിലേക്ക് പൊലീസ് കാർ ഇടിച്ചുകയറ്റി ഒരാൾക്ക് പരിക്കേറ്റു. കാലിഫോർണിയയിലാണ് സംഭവം. നിരായുധനായ സ്റ്റീഫൻ ക്ലാർക്ക് എന്നയാളെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തിലായിരുന്നു പ്രതിഷേധം.
ഇതിനിടെ, അമിതവേഗതയിൽ വന്ന പൊലീസ് കാർ പ്രതിഷേധക്കാരെ പിന്നിൽനിന്നും ഇടിക്കുകയായിരുന്നു. പിരിഞ്ഞുപോകാൻ നിരവധിതവണ അറിയിപ്പ് നൽകിയിട്ടും പാലിക്കാത്തതിനെ തുടർന്നായിരുന്നു നടപടിയെന്നായിരുന്നു പൊലീസിെൻറ വിശദീകരണം. മാർച്ച് 18നാണ് 20കാരനായ സ്റ്റീഫൻ ക്ലാർക്കിനെ 20ലധികം തവണ വെടിയുതിർത്ത് കൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.