Posted On
date_range Updated On
date_range കോവിഡ് മൂലം മരിച്ചവർക്ക് ആദരം: യു.എസിൽ ദേശീയ പതാക പകുതി താഴ്ത്തി
വാഷിങ്ടൺ: അമേരിക്കയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവർക്ക് ആദരസൂചകമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. രാജ്യത്തെ ഭരണകേന്ദ്രങ്ങളിലും സ്മാരകങ്ങളിലും മൂന്നു ദിവസം പതാക പകുതി താഴ്ത്തിവെക്കും.
രാജ്യത്ത് കോവിഡ് മരണം 95,000 പിന്നിട്ട സാഹചര്യത്തിൽ ഡെമോക്രാറ്റിക് നേതാക്കളുടെ അഭ്യർഥന മാനിച്ചാണ് നടപടിയെന്ന് ട്രംപ് ട്വിറ്ററിൽ വ്യക്തമാക്കി. രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സൈനികരുടെ ഓർമദിനത്തിലും പതാക പകുതി താഴ്ത്തിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.