അമേരിക്കയിൽ കോവിഡിനെതിരെ പോരാടിയ നഴ്​സ്​ വാഹനത്തിൽ മരിച്ചനിലയിൽ 

ന്യൂയോർക്​: അമേരിക്കയിൽ കോവിഡ്​ ബാധിതരുടെ ജീവൻ രക്ഷിക്കാൻ സേവനരംഗത്തുണ്ടായിരുന്ന നഴ്​സ്​ വില്യം കോഡിങ്​ടനെ (32) സ്വന്തം കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. 2018ലാണ്​ വില്യം നഴ്​സിങ്​ മേഖലയിലെത്തിയത്​. ഫ്ലോറിഡയിലെ ആശുപത്രിയിലായിരുന്നു സേവനം. 

വർഷങ്ങളായി ചില മാനസിക പ്രശ്​നങ്ങൾ അലട്ടിയിരുന്നതായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറഞ്ഞു. മാർച്ച്​ മുതലാണ്​ ​വില്യം െഎ.സി.യുവിലുണ്ടായിരുന്ന കോവിഡ്​ രോഗികളെ പരിചരിച്ചു തുടങ്ങിയത്​. ക്രമേണ വല്ലാത്തൊരു ഭീതി വില്യമിനെ പിടികൂടി. ഉറക്കത്തിൽ ദുഃസ്വപ്​നങ്ങൾ കണ്ടുണർന്നു. സുഹൃത്തിനെ വിളിച്ച്​ വില്യം ഇക്കാര്യങ്ങളെല്ലാം പങ്കുവെച്ചിരുന്നു. 

പിറ്റേന്നാണ്​ മരിച്ചനിലയിൽ കണ്ടെത്തിയത്​. അമിതമായി മരുന്ന്​ കഴിച്ചതാകാം മരണകാരണമെന്നാണ്​ കുടുംബം കരുതുന്നത്​. യു.എസിലെ ആശുപത്രികളിൽ കോവിഡ്​ രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകരിൽ ഭൂരിഭാഗവും കടുത്ത മനോസംഘർഷങ്ങളിലൂടെയാണ്​ കടന്നുപോകുന്നതെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു.

Tags:    
News Summary - A Nurse Struggled With COVID-19 Trauma. He Was Found Dead In His Car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.